കണ്ണൂര്‍: കേരള എന്‍ജിഒ അസോസിയേഷന് നാല്‍പ്പത്തിരണ്ടാം ജില്ലാ സമ്മേളനം 27, 28 തിയ്യതികളില്‍ ഐ എം എ ഹാള്‍, നവനീതം ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ വെച്ച് നടക്കും. 27ന് കാലത്ത് ഒമ്പതരക്ക് ഐഎംഎ ഹാളില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് 11 മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റിയോഗവും നടക്കും. 12ന് ജില്ലാ കൗണ്‍സില്‍ യോഗം നടക്കും. സമ്മേളനം ഉദ്ഘാടനം 28ന് കാലത്ത് 10.15ന് നവനീതം ഓഡിറ്റോറിയത്തില്‍ വെച്ച് കെ.സുധാകരന് നിര്‍വ്വഹിക്കും, കെപിസിസി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി മുഖ്യപ്രഭാഷണം നടത്തും. 11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് ട്രേഡ് യൂണിയന് സുഹൃദ് സമ്മേളനം ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം 26ന് വൈകീട്ട് മൂന്നരക്ക് ടൗണ്‍സ്ക്വയറില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി സേ്റ്റഡിയം കോര്‍ണറില്‍ സമാപിക്കുന്ന തരത്തില്‍ വിളംബരജാഥ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.രാജേഷ്ഖന്ന, കെ.സുധാകരന്, സി.ടി.സുരേന്ദ്രന്, കെ.മധു, ടി.മോഹന്‍കുമാര്‍, എം.പി.ഷനിജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: