കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന ആഘോഷ പരിപാടികളോടനുബന്ധിച്ച് കണ്ണൂരില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി ഉദ്ഘടാനം ചെയ്യാനെത്തിയ മന്ത്രി കെ.കെ.ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പരിപാടി നടക്കുന്ന മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ ഒരുക്കിയ പ്രദര്‍ശനം കണ്ട് തിരിച്ചുവരുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെയും കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെയും നേതൃത്വത്തിലുള്ള ഏഴ് പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി മന്ത്രിക്ക് മുന്നില്‍ ഓടിയടുത്തത്. ഇവരെ ടൗണ്‍ സിഐ കെ.വി.വേണുഗോപാല്‍, എസ്ഐ എ.കുട്ടികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സ്വാശ്രയ കോളജ് പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: