കണ്ണൂര്‍: പയ്യന്നൂര്‍-കൊറ്റി-വളപട്ടണം ജലപാത ആഴംകൂട്ടുന്നതിന്റെ ഭാഗമായി ലഭിക്കുമെന്ന് കരുതുന്ന ഉദ്ദേശം 2 ലക്ഷം ടണ്‍ മണല്‍ ശുദ്ധീകരിച്ച് ഇ മണല്‍ സംവിധാനം വഴി വിതരണം ചെയ്യും. കെംഡെല്ലിന്റെ സഹായത്തോടെ ശുദ്ധീകരിച്ചാണ് ഇത് വിതരണം ചെയ്യുന്നത്.
രാമന്തളി പഞ്ചായത്തിലെ കല്ലേറ്റുംകടവില് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് കടവായി കണക്കാക്കിയാണ് മണല്‍ വിതരണം. പഴശ്ശി ഡാം മാതൃകയില്‍ തത്ക്കാല്‍ സംവിധാനത്തിലായിരിക്കും ഇത്. ഇതിനായി 26ന് കണ്ണൂര്‍ താലൂക്ക്, തളിപ്പറമ്പ താലൂക്ക്, പയ്യന്നൂര്‍ ഇ മണല്‍ കൗണ്ടര്‍ എന്നിവിടങ്ങളില്‍ കൗണ്ടര്‍ തുറക്കും. ഓരോ കൗണ്ടറിലും ആദ്യമെത്തുന്ന 100 പേര്‍ക്ക് വീതം ടോക്കണ്‍ വിതരണം ചെയ്യും. ഇ മണല്‍ സംവിധാനത്തില്‍ മണലിന് ബുക്ക് ചെയ്ത് എല്ലാ വെരിഫിക്കേഷനുകളും പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇതിന് അവസരം. വില ടണ്ണിന് 732 രൂപ. രാവിലെ 9 മണി മുതല്‍ കൗണ്ടറുകളില്‍ നിന്നും ടോക്കണ്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: