ആലപ്പുഴ: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനാഥമായി കിടക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ 2010 ഒക്ടോബര്‍ 19-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചു വരുന്ന അവകാശികള്‍ ഇല്ലാത്തതും ഉപേക്ഷിക്കപ്പെട്ടുപോയതുമായ വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനു മുന്നോടിയായി നോട്ടീസ് പുറപ്പെടുവിച്ചത്. പ്രസ്തുത വാഹനങ്ങള്‍ക്ക് അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഒരു മാസത്തിനകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദ്ദേശം. അല്ലാത്തപക്ഷം കേരള പൊലീസ് ആക്ടിലെ വകുപ്പ് 56 പ്രകാരം വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്തതായി പരിഗണിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്നും ഇ-ലേലത്തില്‍ വില്ക്കുന്നതുമാണെന്ന് ജില്ലാ പൊലീസ് മേധാവി ആറിയിച്ചു.ഇത്തരത്തില്‍ ജില്ലയില്‍ 126 വാഹനങ്ങളാണ് കണ്ടുകെട്ടാനൊരുങ്ങുന്നത്. ഇതില്‍ കൂടുതലും ഇരുചക്രവാഹനങ്ങളാണ്.ആഡംബര കാറുകള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നവയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: