സര്‍ക്കാര്‍ പരിപാടി സിപിഎം രാഷ്ട്രീയവത്ക്കരിച്ചു

Saturday 24 September 2016 8:40 pm IST

ചാരുംമൂട്: പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാതല ജൈവകൃഷി സെമിനാറിനെ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗിച്ചതായി ആക്ഷേപം. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ തോഴില്‍ ഉറപ്പു തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഇവര്‍ ഇതിനുവേണ്ടി ഉപയോഗിച്ചു. സെറ്റുസാരിയുടുത്ത് എല്ലാവരും പരിപാടിക്ക് പങ്കെടുക്കണമെന്നും ഇതിനു വീഴ്ച വരുത്തുന്ന തൊഴിലാളികള്‍ക്ക് തുടര്‍ന്നുള്ള തൊഴില്‍ ഉറപ്പു ദിനങ്ങള്‍ നഷ്ടമാകുമെന്നും സിപിഎം മെമ്പര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി ചില തൊഴിലാളികള്‍ പറഞ്ഞു. ഭാരതസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ശുചിത്വ മിഷന്റെ വെളിയിട വിസര്‍ജ്ജന വിമുക്ത കേരളം പരിപാടി പിണറായിയുടെ സ്വപ്‌ന പദ്ധതിയാണെന്നാണ് പലവേദികളിലും മാവേലിക്കര എംഎല്‍എ ആര്‍.രാജേഷ് പ്രസംഗിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന പൊതുപരിപാടികള്‍ക്ക് അടിച്ചിറിക്കുന്ന നോട്ടീസുകളില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ ചുമതല വഹിക്കുന്നയാളുകളുടെ പേരുകള്‍ വെയ്ക്കുമെങ്കിലും ഇവര്‍ക്കാര്‍ക്കും വേദിയില്‍ പ്രസംഗിക്കുവാനുള്ള അവസരം സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്. പത്തുമണിക്ക് നിശ്ചയിച്ച ഉദ്ഘാടനം 9.15 ന് നടത്തിപ്പോയ മന്ത്രിയുടെ തീരുമാനവും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.