ആലപ്പുഴ: ജില്ലാ സഹകരണ ബാങ്കിന്റെ 61-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഓഡിറ്റ് റിപ്പോര്‍ട്ട്, ഓഡിറ്റ് ന്യൂനതാ പരിഹാര നടപടികള്‍ എന്നിവ അംഗീകരിച്ചു. ബാങ്കിന്റെ 2017-18 വര്‍ഷത്തേക്കുള്ള ബജറ്റിനും 2015-16 വര്‍ഷത്തെ അധിക ചെലവുകള്‍ക്കും യോഗം അംഗീകാരം നല്കി.
റിപ്പോര്‍ട്ടുവര്‍ഷം ബാങ്കിന്റെ ഓഹരി മൂലധനം 102.97 കോടി രൂപയായും വായ്പ ബാക്കി നില്പ് 1455.92 കോടി രൂപയായും നിക്ഷേപ ബാക്കി നില്പ് 2684.62 കോടി രൂപയായും വര്‍ദ്ധിപ്പിച്ച് 4.59 കോടി രൂപയുടെ അറ്റലാഭം നേടിയ ഭരണ സമിതിയെ പൊതുയോഗം അഭിനന്ദിച്ചു.
2017-18 സാമ്പത്തിക വര്‍ഷം 2264 കോടി രൂപ വായ്പ ബാക്കി നില്പും, 3,200 കോടി രൂപയുടെ നിക്ഷേപ ബാക്കി നില്‍പ്പും 12 കോടി രൂപയുടെ അറ്റലാഭവും പ്രതീക്ഷിക്കുന്ന നയരേഖകള്‍ അംഗീകരിച്ചു.
യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് നളന്ദ ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള, ജനറല്‍ മാനേജര്‍ ജോളിജോണ്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലതാപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: