അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

Saturday 24 September 2016 8:52 pm IST

മാനന്തവാടി : അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്കും മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്, വിദ്യാരംഗം തിരക്കഥാ രചനാ എന്നിവയില്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡിനര്‍ഹരായവര്‍ക്കും ജില്ലാതലത്തില്‍ മികച്ച പി.ടി.എ അവാര്‍ഡ് ജേതാക്കള്‍, ബി.ആര്‍.സി തലത്തില്‍ അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും മാനന്തവാടി നഗരസഭയും, ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറവും, ബി.ആര്‍.സിയും ചേര്‍ന്ന് മാനന്തവാടി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ സ്വീകരണം നല്‍കി. ഒ.ആര്‍.കേളു, എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ തലപ്പുഴ യു.പിസ്‌കൂളിലെ പ്രധാനാധ്യാപകന്‍ വി.ബേബി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ പി.ഹരിദാസന്‍ എന്നിവര്‍ക്ക് ഒ.ആര്‍.കേളു എം.എല്‍.എ ഉപഹാരം നല്‍കി. , മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാവ് പേരിയ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകന്‍ ബിനോയ് തോമസ്സ്, അധ്യാപകദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടന്ന സാഹിത്യ മത്സരങ്ങളില്‍ തിരക്കഥാ രചനക്ക് രണ്ടാം സ്ഥാനം നേടിയ ജി.എം.യു.പി.സ്‌കൂള്‍ അധ്യാപകന്‍ റോയ്‌സണ്‍ പിലാക്കാവ് എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി ഉപഹാരം നല്‍കി. ജില്ലാതലത്തില്‍ മികച്ച പി.ടി.എ അവാര്‍ഡിനര്‍ഹരായ കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍, തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭാരവാഹികള്‍ക്ക് മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദിപ ശശിയും ഉപഹാരം നല്‍കി. ബി.ആര്‍.സി. തലത്തില്‍ നടന്ന മത്സര വിജയികളെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ് ആദരിച്ചു. സംഘാടക സമിതി സെക്രട്ടറി പി.ടി.സുഗതന്‍ ,മുനിസിപ്പല്‍ കൗണ്‍സിലര്‍ ശോഭാ രാജന്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ്, മാനന്തവാടി ഉപജില്ല എ.ഇ.ഒ. കെ രമേശ്, വയനാട് ഡയറ്റ് ലക്ചറര്‍.റ്റി.ആര്‍. ഷീജ, എം.അബ്ദുള്‍ അസീസ്, ദീപ്തി ദാമോദരന്‍, എസ്.എസ്. കെ. ഗോവിന്ദന്‍, എം.മുരളീധരന്‍, രമേശന്‍ എഴോക്കാരന്‍ കെ സത്യ, ജോയ് ജോസഫ്, വി.ആര്‍.ജോളി, ബി.യൂസഫ്, എം.വി. ജെയിംസ്, സി.വി സജിത്ത്, വി.എന്‍ ഉസ്മാന്‍, കെ.സിദ്ധിക്, കെ.വനജ, എന്‍.സി പ്രശാന്ത് ബാബു, ജിത്തുരാജ് എ.യു.പി.എസ് വാഞ്ഞോട്, ടി.എം.ഷാജന്‍, എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.