ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന് പറയുന്നത് എസ്എന്‍ഡിപിയുടെ അഭിപ്രായമാണെന്നും ബിഡിജെഎസിന്റെ നിലപാടുകള്‍ പറയുന്നത് പാര്‍ട്ടി നേതൃത്വമാണെന്നും ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് കോഴിക്കോട് പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. അതിലും നാളെ നടക്കുന്ന എന്‍ഡിഎ യോഗത്തിലും താന്‍ പങ്കെടുക്കും. ബിജെപിയുമായി നല്ല ബന്ധമാണുള്ളത്. നിത്യവും ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും തുഷാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: