ലോകവയോജന ദിനാഘോഷം ഒക്‌ടോബര്‍ ഒന്നിന്

Saturday 24 September 2016 9:23 pm IST

കല്‍പ്പറ്റ: ലോക വയോജന ദിനമായ ഒക്‌ടോബര്‍ ഒന്നിന് സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം എന്നിവയുടെയും ജില്ലാ പഞ്ചായത്തിന്റെയും, കല്‍പ്പറ്റ നഗരസഭയുടെ സഹകരണത്തോടെയും ജില്ലാതല വയോജന ദിനാഘോഷം സംഘടിപ്പിക്കുന്നു. 'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുള്ള കലാപരിപാടികള്‍, ക്ലാസ്സുകള്‍, സംവാദം, ഡോക്യുമെന്ററി പ്രദര്‍ശനം വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ചെയര്‍മാനായും, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് വൈസ്‌ചെയര്‍മാനായും സ്വാഗതസംഘം രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.