പണം മോഷ്ടിക്കുന്നതിനിടെ പ്രതി പിടിയില്‍

Saturday 24 September 2016 9:41 pm IST

ശാന്തന്‍പാറ: പലചരക്ക് കടയില്‍ നിന്നും പണം മോഷ്ടിച്ച് കടക്കുന്നതിനിടെ പ്രതി പിടിയില്‍. പേത്തൊട്ടി സ്വദേശി ഹരി(26) ആണ് സമീപത്തെ കടയില്‍ നിന്നും പണം മോഷ്ടിച്ച് രക്ഷപെടുന്നതിനിടെ നാട്ടുകാരുടെ പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പലചരക്ക് സ്റ്റേഷനറികടയില്‍ നിന്നും തന്ത്രപൂര്‍വ്വം പണം കൈക്കലാക്കി കടക്കുന്നതിനിടെയാണ് നാട്ടുകാരുടെ പിടിയിലായത്. ശാന്തന്‍പാറ എസ്‌ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.