കുമളി: കടുവാത്തോല്‍ വില്പനക്കെത്തിച്ച സംഭവത്തില്‍ ഒരാളെ കൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി കറുപ്പണ്ണന് എന്ന് വിളിക്കുന്ന കറുപ്പയ്യ(62) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ വ്യാഴാഴ്ച രാത്രി തേക്കടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടിക്കൂടിയാതോടെയാണ് ഇപ്പോള്‍ പിടിയിലായ കറുപ്പയ്യയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ഇയാളാണ് മുന്‍പ് പിടിയിലായവര്‍ക്ക് കടുവ തോല് കൈമാറിയത്. രത്നങ്ങളുടെ വ്യാപാരിയായ ഇയാള്‍ക്ക് സ്വദേശത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തോളം കാല പഴക്കമുണ്ടെന്ന് കരുതുന്ന കടുവയുടെ തോല് തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്ന് എത്തിച്ചു കുമളിക്ക് സമീപമുള്ള ഏല തോട്ടത്തില്‍ സൂക്ഷിച്ചു ആവശ്യക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിക്ക കാറില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ് ചെയ്തത്. സംഭവവുമായി ബന്ധപെട്ടു കൂടുതല്‍ അന്വേഷണം നടന്നു വരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: