ദക്ഷിണ മേഖലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

Saturday 24 September 2016 10:39 pm IST

പാലക്കാട്: എ.കെ. നെടുങ്ങാടി സ്മാരക 72ാമത് ദക്ഷിണ മേഖലാ അന്തര്‍സംസ്ഥാന ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 29, 30, ഒക്ടോബര്‍ 1, 2 തീയതികളിലായി ഒറ്റപ്പാലം കെ.പി.എസ്. മേനോന്‍ സ്മാരക ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കേരളത്തിന് പുറമെ തെലുങ്കാന, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. അഞ്ച് വീതം പുരുഷന്മാരും സ്ത്രീകളുമടങ്ങുന്നതായിരിക്കും ടീം. സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, അണ്ടര്‍ 19 വിഭാഗങ്ങളിലായി മൂന്ന് സിന്തറ്റിക്ക് കോര്‍ട്ടുകളിലായാണ് മല്‍സരങ്ങള്‍. ദേശീയ താരങ്ങളായ രൂപേഷ്, സഞ്ജയ്, റെഡ്ഡി പങ്കെടുക്കും. 29ന് വൈകീട്ട് ആറിന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗസംഘം ചെയര്‍മാന്‍മാരായ അഡ്വ. പി.ടി. നരേന്ദ്രമേനോന്‍, ടി.ആര്‍. അജയന്‍, സെക്രട്ടറി ചിത്രേഷ് നായര്‍, സിഎസ്എന്‍ അംഗം എ.സി. അഷാന്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.