കോട്ടയം: യുണൈറ്റഡ് നഴ്സിംഗ് ജഡ്ജസ് നേഴ്സസ് പാരാമെഡിക്കല്‍ സ്റ്റാഫ് ആന്റ് പേരന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഒരുവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്ന ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ച് ഉത്തരവുണ്ടാക്കിയതില് അസോസിയേഷന് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ കുറഞ്ഞ ശമ്പളംഇരുപതിനായിരം രൂപയും വിവധ ട്രേഡില്‍ സര്‍ക്കാര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും നേഴ്സുമാര്‍ക്ക് നല്‍കുന്നതിലൂടെ നേഴ്സുമാര്‍ക്ക് ആശ്വാസവും സുരക്ഷിതവും നല്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും നടപ്പിലാക്കാതെ നേഴ്സുമാരെ ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ സംസ്ഥാന ഗവണ്മെന്റുകളും സ്വകാര്യ ആശുപത്രി അധികൃതരും തയ്യാറാകണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയ്മോന് തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.സി. ബേബി, സുകുമാരന്‍ അയര്‍ക്കുന്നം, രാജപ്പന് കല്ലറ, കെ.എ. ജോസഫ്, ബാബു ജോസഫ്, ടി.സി. മാത്യു, മേഴ്സി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: