പാലാ: പതിനഞ്ചാമത് ജില്ലാ കായികമേളയില്‍ 103 പോയിന്റുകളോടെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ല ഓവറോള്‍ കിരീടം നേടി. 6സ്വര്‍ണ്ണവും 7വെളളിയും 1വെങ്കലവും നേടിയാണ് കാഞ്ഞിരപ്പളളി ചാമ്പ്യനായത്. 7സ്വര്‍ണ്ണവും 3വെളളിയും നേടി 83പോയിന്റുകളോടെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ല ഫസ്റ്റ് റണ്ണറപ്പായി, 6സ്വര്‍ണ്ണവും, 2വെള്ളിയുമായി 64പോയിന്റുകളോടെ ഏറ്റുമാനൂര്‍ വിദ്യാഭ്യാസജില്ല സെക്കന്റ് റണ്ണറപ്പായി. സമാപനസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാസണ്ണി ട്രോഫി വിതരണം ചെയ്തു. ആര്ഡിഎസ്ജി സെക്രട്ടറി തോമസ്മാത്യു, കെ.എ. റഹമത്തുളള, പ്രഫ. തങ്കച്ചന് മാത്യു എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശ്ശേരി (2സ്വര്‍ണ്ണം, 6വെളളി-56), കുറവിലങ്ങാട് (3സ്വര്‍ണ്ണം, 4വെളളി, 1വെങ്കലം-51), കറുകച്ചാല്‍ (4സ്വര്‍ണ്ണം, 2വെളളി, 1വെങ്കലം-47), ഈരാറ്റുപേട്ട (3സ്വര്‍ണ്ണം, 2വെളളി, 1വെങ്കലം-43), പാമ്പാടി (3സ്വര്‍ണ്ണം 2വെളളി-39), പാലാ (1സ്വര്‍ണ്ണം, 4വെളളി-31), കോട്ടയം വെസ്റ്റ്(1സ്വര്‍ണ്ണം, 3വെളളി-28), രാമപുരം (1സ്വര്‍ണ്ണം, 1വെളളി-11), കൊഴുവനാല്‍ (1വെളളി-6), വൈക്കം (1വെങ്കലം-1) എന്നിങ്ങനെയാണ് പോയിന്റ് നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: