ചങ്ങനാശേരി: നഗരസഭയിലെ കടമാഞ്ചിറ റോഡ് പൈപ്പിടുന്നതിനായി 5 മാസം മുമ്പ് വെട്ടിക്കുഴിച്ചിട്ടും പണി പൂര്‍ത്തിയായില്ല. വാര്‍ഡ് കൗണ്‍സിലര്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ല. പാറേല്പള്ളിക്കുസമീപം പൊതുമരാമത്ത് റോഡില്‍ പലസ്ഥലത്തും വെള്ളംപൊട്ടി ഒഴുകുന്നുണ്ട്. പൊതുമരാമത്തില്‍ നിന്നും റോഡ് കുഴിക്കാന്‍ അനുമതി ലഭിക്കാത്തതാണ് പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതിന് തടസ്സം. കുരിശുംമൂട്ടിലെ നടപ്പാതനിര്‍മ്മാണം നടത്തിയപ്പോള്‍ ഓടകള്‍ വൃത്തിയാക്കിയിരുന്നില്ല. ഇതിനാല്‍ മലിനജലം റോഡിലേക്ക് ഒഴുകുന്നു. റോഡ് തകര്‍ന്ന് ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: