തെങ്ങമത്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല

Saturday 24 September 2016 10:39 pm IST

പത്തനംതിട്ട: അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ തെങ്ങമം ജംങ്ഷന്‍ ഇരുട്ടില്‍. ജംങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് പത്തുദിവസത്തിലേറെ കഴിഞ്ഞു. രാത്രികാലബസ്സുകളില്‍ ജംങ്ഷനിലിറങ്ങുന്ന നാട്ടുകാര്‍ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുന്നു. രാത്രി പത്തരയ്ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും അടൂരില്‍നിന്നും ഉള്ള സ്റ്റേബസ്സുകള്‍ ഇവിടെ എത്തുന്നുണ്ട്. പുലര്‍ച്ചെ അഞ്ചിന് ഇവിടെനിന്നും ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കുകയും ചെയ്യും.ഈബസ്സുകളിലെ യാത്രക്കാര്‍ക്ക് ജംങ്ഷനില്‍ വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. തെരുവ്‌നായ്ക്കളുടെ ശല്യവും ഇവിടെ ഏറെയാണ്.പുലര്‍കാലനടത്തത്തിനെത്തുന്നവര്‍ക്കും ഇരുള്‍ മുടിക്കിടക്കുന്നവഴികള്‍ പ്രയാസം ഉളവാക്കുന്നു. ജംങ്ഷനിലെ കടകള്‍ രാത്രി എട്ടരയോടെ അടച്ചുകഴിഞ്ഞാല്‍ കവല ഇരുട്ടിലാകും. ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപണി നടത്തി കവലയില്‍ വെളിച്ചംപകരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മേഖലാ സമിതി ആവശ്യപ്പെട്ടു. തെങ്ങമം ജംങ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ ചൂട്ടുകറ്റകത്തിച്ച് ഇന്ന് പ്രതിഷേധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.