കാണ്‍പൂര്‍: ഷെയ്ന് വോണിന്റെ നൂറ്റാണ്ടിന്റെ പന്തിനുശേഷം ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണെ പുറത്താക്കിയ അശ്വിന്റെ പന്തിനെക്കുറിച്ച്.
ന്യൂസിലാന്‍ഡ് ഇന്നിങ്സിലെ 56-ാം ഓവറിലെ ഈ അത്ഭുത പന്ത്. അശ്വിന് എറിഞ്ഞ നാലാം പന്ത് ഓഫ് സ്റ്റെമ്പിന് ഏറെ പുറത്ത് പിച്ച് ചെയ്തശേഷം വില്യംസണിന്റെ ബാറ്റിനും കാലിനുമിടയിലൂടെ കുത്തിത്തിരിഞ്ഞ് മിഡില്‍ സ്റ്റമ്പിളക്കി. നടന്നത് എന്തെന്നറിയാതെ അവിശ്വസനീയമായി നോക്കി നില്ക്കാന് മാത്രമെ ഏഷ്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള വില്യംസണ് കഴിഞ്ഞുള്ളൂ. ഒരു സ്പിന്നറുടെ സ്വപ്ന സാക്ഷാത്ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന ആ മാസ്മരിക പന്താണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. വില്യംസണിന്റെ പുറത്താകലോടെയാണ് ന്യൂസിലാന്‍ഡ് ബാറ്റിങ് നിര തകരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: