സാനിയ സഖ്യത്തിന് കിരീടം

Saturday 24 September 2016 10:47 pm IST

ടോക്കിയോ: പാന്‍ പസഫിക് ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം സാനിയ സഖ്യത്തിന്. ഫൈനലില്‍ സാനിയയും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറാ സ്‌ട്രൈക്കോവയും ചേര്‍ന്ന് ചൈനീസ് ജോഡികളായ ചെന്‍ ലിയാങ്-യാങ് ഷാവോസുവാന്‍ സഖ്യത്തെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. 51 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 6-1, 6-1 എന്ന സ്‌കോറിനായിരുന്നു സാനിയയുടെ ജയം. സാനിയയും ബാര്‍ബറയും ഡബിള്‍സ് പങ്കാളികളായശേഷം പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണിത്. രണ്ടാമത്തെ കിരീടവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.