കോഴിക്കോട്: പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യം മികച്ച വിജയം നേടി സംസ്ഥാന നിയമസഭാ ഭരണം നിലനിര്‍ത്തുമെന്ന് ദേശീയ സെക്രട്ടറി ആര്.പി. സിംഗ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തേക്കും. പത്തുവര്‍ഷത്തെ ബിജെപി-അകാലിദള്‍ സഖ്യത്തിന്റെ മികച്ച ഭരണം ജനം തിരസ്കരിക്കില്ല.
കൂടാതെ ഭരണനേട്ടങ്ങളും താഴെത്തട്ടിലെത്തിക്കും. സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്ന കോണ്‍ഗ്രസിന് അവിടെ അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കാനാകില്ല. അഴിമതിയും പെണ്‍വാണിഭത്തിലും പെട്ട് നട്ടം തിരിയുന്ന ആംആദ്മി പാര്‍ട്ടിക്കും പഞ്ചാബില്‍ വിജയിക്കാനാകില്ല. ദല്‍ഹിയില്‍ മാത്രമായി ഒതുങ്ങുന്ന അവര്‍ എങ്ങുമില്ലാതാകും.
ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും വ്യാപിക്കുന്ന ദല്‍ഹിയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ആംആദ്മി സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ടത്. കാശ്മീര്‍ വിഷയവും കൗണ്‍സില്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: