തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല.തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിനടുത്തുള്ള ജോണ്സണ് ആന്റ് ജോണ്സണ് ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ചിരിക്കുന്നത്.
ടി.സി 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി വില്‍പ്പനക്കാരനായ സന്തോഷ് കുതിരാന്‍ മേഖലയിലാണ് ടിക്കറ്റ് വിറ്റത്. ഇവിടെ ക്ഷേത്രത്തില്‍ കാണിക്കയിടാന്‍ ദീര്‍ഘദൂര ചരക്ക് വണ്ടികള്‍ നിര്‍ത്താറുണ്ട്. അവരാരെങ്കിലുമാണ് ടിക്കറ്റ് വാങ്ങിയതെങ്കില്‍ ഓണം ബമ്പര്‍ അതിര്‍ത്തി കടന്നിരിക്കാനാണ് സാധ്യത.അടുത്ത ദിവസം തന്നെ ഭാഗ്യവാന് മറനീക്കി പുറത്ത് വരുമെന്നാണ് തൃശൂരുകാരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: