ബിജെപി ദേശീയ കൗണ്‍സില്‍ ആരംഭിച്ചു

Sunday 25 September 2016 11:26 am IST

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് കോഴിക്കോട് സ്വപ്നനഗരിയില്‍ രാവിലെ തുടക്കമായി. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി പതാക ഉയര്‍ത്തി. രാവിലെ 10 മണിയോടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തോടെയാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം അവസാനിക്കുക. രാവിലെ ശ്രീകണേ്ഠശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി സമ്മേളന വേദിയിലെത്തിയത്. ഇതിനെ തുടര്‍ന്ന് വന്‍ സുരക്ഷാസന്നാഹങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം മോദി ഓണസദ്യയില്‍ പങ്കെടുക്കും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സികെ ജാനു എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഓണസദ്യയില്‍ പങ്കെടുക്കും. തുടര്‍ന്ന് ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി ദല്‍ഹിയ്ക്ക് തിരിക്കും. രാവിലെ ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടത്തിയ സ്മൃതിസംഗമം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. 1967 ലെ ജനസംഘത്തിന്റെ നേതാക്കളെയും, അടിയന്തരാവസ്ഥ കാലത്തെ നേതാക്കളടക്കമുള്ള പഴയകാല പ്രവര്‍ത്തകരെയും ബിജെപിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷായും മോദിയും ചേര്‍ന്ന് ആദരിച്ചു. തളിസാമൂതിരി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആദ്യകാലപ്രവര്‍ത്തകര്‍ അനുഭവം പങ്കുവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.