ബീജിങ്: വടക്കന്‍ ചൈനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര് മരിച്ചു. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയില്‍ മംഗോളിയയിലെ യകേഷിയില് ദേശീയ പാതയിലായിരുന്നു അപകടം.
റോഡില്‍നിന്നിരുന്ന കുതിരയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസില്‍ ഇടിക്കുകയായിരുന്നു.
ബസില്‍ ഉണ്ടായിരുന്നവരാണ് മരിച്ച 12 പേരും. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: