തൊടുപുഴ: മൊബൈല്‍ മോഷണം കൗമാരക്കാരന് പിടിയില്‍ കോതായിക്കുന്നിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ഫോണ്‍ കവര്‍ന്ന കേസില്‍ കോട്ടയം കങ്ങഴ പൊറ്റംചിറയില് അബിനെ തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാത്രി മുരുകന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി വെള്ളം വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അകത്തയേക്ക് പോയ സമയം നോക്കിയാണ് അബിന്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന മൊബൈല്‍ ഫോണുമായി കടന്നത്. മുരുകന് വീടിനുള്ളില്‍ തിരഞ്ഞെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. മോഷണത്തിനുശേഷം സമീപത്തെ തിയറ്ററില്‍ കയറി സിനിമ കണ്ടതിനുശേഷം വെളുപ്പിനെ പുറത്തിറങ്ങിയപ്പോഴാണ് അബിന്‍ പോലീസ് പിടിയിലായത്. പ്രതിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം കട്ടപ്പനയില്‍ അരക്കിലോ കഞ്ചാവുമായി അബിന്‍ പിടിയിലായിരുന്നു. അന്ന് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ മുന്നില്‍ ഹാജരാകനെത്തിയശേഷം തിരികെ പോകാതെയാണ് പ്രതി മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: