തൊടുപുഴ: വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. വെങ്ങല്ലൂര്‍ പള്ളിപ്പീടിക ചോലക്കുന്നേല് ജമാലിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പെരുമ്പള്ളിച്ചിറ പുതിയ കുന്നേല്‍ സുനീറിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ ആറിനു വൈകുന്നേരം അഞ്ചിനു പെരുമ്പള്ളിച്ചിറ ടൗണിലാണ് സംഭവം. പണസംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷം പ്രതി ഏറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതി തൊടുപുഴയിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണമെന്നും പോലീസ് പറഞ്ഞു. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്, അഡീഷണല്‍ എസ്ഐ ബെന്നി ജെയിംസ്, തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസുകാരായ എസ്ഐ ടിആര്‍ രാജന്, എഎസ്ഐ അശോകന്, അരുണ്‍, ഉണ്ണികൃഷ്ണന്, അഡീഷണല്‍ എസ്ഐ എംജെ മാത്യൂ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: