മൂന്ന് കേസുകളിലായി മൂന്നരകിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Sunday 25 September 2016 9:13 pm IST

വണ്ടിപ്പെരിയാര്‍:  കുമളി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളിലായി മൂന്ന് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. ആദ്യ കേസ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് പിടികൂടുന്നത്. ഇതില്‍ രണ്ട് കിലോ കഞ്ചാവുമായി ഒരാളാണ് പിടിയിലായത്. അരൂര്‍ സ്വദേശി ഷാജഹാന്‍ (സുബാഷ്-31) ആണ് പിടിയിലായത്. രണ്ടാമത്തെ കേസില്‍ ഇന്നലെ രാവിലെ 11.30 ഒന്നേകാല്‍ കഞ്ചാവുമായി വൈപ്പിന്‍ സ്വദേശി ജോസ് (27) ആണ് പിടിയിലായത്. മൂന്നാമത്തെ കേസില്‍ ഉച്ചയ്ക്ക് 1.30യോടെ ഏറ്റുമാനൂര്‍ സ്വദേശി മണിക്കുട്ടനാ (18)ണ് കാല്‍കിലോ കഞ്ചാവുമായി പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് ചെക്ക് പോസ്റ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കുമളി ചെക്ക്‌പോസ്റ്റ് അധികൃതരും വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങുന്നത്. മൂവരും തമിഴ്‌നാട്ടില്‍ നിന്നും ബസിലെത്തി ചെക്ക് പോസ്റ്റ് നടന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ റ്റി ആര്‍ സെല്‍വരാജന്‍, സികെ സുനില്‍രാജ്, ഉദ്യോഗസ്ഥരായ എംഎസ് മധു, കെ ബി ബഷീര്‍, പി ഡി സേവ്യര്‍, സി പി കൃഷ്ണകുമാര്‍, ജയന്‍ പി ജോണ്‍, സുധീര്‍ മുഹമ്മദ്, ഉണ്ണിമോന്‍ മൈക്കിള്‍, രാജ്കുമാര്‍ ബി, അനീഷ് റ്റി എ, ബിജുമോന്‍ ഡി, അഗസ്റ്റിന്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് കേസുകള്‍ പിടികൂടിയത്. ഇതോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെ സുനില്‍ രാജിന്റെ നേതൃത്വത്തില്‍ പിടികൂടിയ കേസിന്റെ എണ്ണം 100ലെത്തി. കോടതിയില്‍ ഹാജരാതക്കിയ ഷാജഹാനെ റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ട് പേരെയും ഇന്ന് കോടതില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.