സന: യെമന്‍ നഗരത്തില്‍ അറബ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര് മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ മരിച്ചവര്‍ സാധാരണ പൗരന്മാരാണെന്നും ഇവിടെ സൈനിക ആക്രമണ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്.
2014 മുതല്‍ വിമതര്‍ക്കെതിരെ പോരാട്ടം നടക്കുന്നുണ്ട്. സര്‍ക്കാരിനെ നയിക്കുന്ന അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയും മുന്‍ പ്രസിഡന്റ് അലി അബ്ദുള്ളയെ അനുകൂലിക്കുന്നവരും തമ്മിലാണ് പോരാട്ടം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: