തെരുവ് നായയുടെ ആക്രമണം : കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്

Sunday 25 September 2016 10:04 pm IST

മാനന്തവാടി ; തൃശിലേരിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. 3 പേര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി; 2 പേരെ കുത്തിവെപ്പിനായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. തൃശ്ശിലേരി അനന്തോത്ത്കുന്ന്, മജിസ്‌ട്രേറ്റ് കവല എന്നിവടങ്ങളില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് പേപ്പട്ടിയുടെ വ്യാപക ആക്രമണം ഉണ്ടായത്. തൃശിലേരി സ്വദേശികളായ ഒതയോത്ത് പ്രശാന്തിന്റെ മകന്‍ ആദിത്യന്‍ (12), അടുമാറി ഹരിപ്രസാദിന്റെ മകന്‍ അഗിത്ത് (7), തെവാരില്‍ ജെസ്സി വര്‍ഗ്ഗീസ് (56), ഓലിയോട് ചാപ്പുറത്ത് മാത്യു (50), ഗായത്രിയില്‍ യശോദ എന്നിവരാണ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ ആദിത്യനേയും, ജെസ്സി വര്‍ഗ്ഗീസിനേയും കുത്തിവെപ്പിനായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. സെപ്റ്റംബര്‍ 25ന് രാവിലെ മുതല്‍ തെരുവ് നായയുടെ വ്യാപക ആക്രമണമാണ് പ്രദേശത്തുണ്ടായത്. കടിയേറ്റതിലും, മാന്തലേറ്റതിനെ തുടര്‍ന്നും കുറേ പേര്‍ക്ക് നിസ്സാരമായ പരുക്കുകള്‍ വേറെയുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.