മുംബൈ: മുബൈയിലുണ്ടായിരുന്ന പാക് താരങ്ങള്‍ രാജ്യം വിട്ടു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങളും കലാകാരന്മാരും ഭാരതം വിടണമെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി കണക്കിലെടുത്താണിത്.
ഇനി ആരെങ്കിലും ഇവിടെ തങ്ങുന്നുണ്ടെങ്കില്‍ അവരെ ഓടിക്കും. സേനയുടെ ചിത്രപഥ് കര്‍മ്മചാരി സേന മേധാവി അമേയ് ഘോപ്കര്‍ പറഞ്ഞു. സീ ടിവി സീ സിന്ദഗിയെന്ന ചാനല്‍ അടച്ചു. അതിലാണ് പാക് പരിപാടികള്‍ ധാരാളമായി കാണിച്ചിരുന്നത്. ഭീഷണി കണക്കിലെടുത്ത് പല ചാനലുകളും പാക് താരങ്ങളെ പരിപാടികളില്‍ നിന്ന് ഒഴിവാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: