കൊടുമണ്‍: മുഖ്യമന്ത്രി പിണറായി വിജയനെ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടിക്കടി കാണുന്നതില്‍ മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് അമര്‍ഷം.
മാന്യനാണെന്ന് വരുത്തിതീര്‍ക്കാനാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തിയ വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയെ നിരന്തരം കാണുന്നതെന്നാണ് വിഎസിന്റെ ഭാഷ്യം.
പത്തനംതിട്ട കൊടുമണ്‍ ഐക്കാട് വടക്ക് ജയ്ഹിന്ദ് ലൈബ്രറിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനത്തനെത്തിയ വി.എസ്, പ്രസംഗത്തിലാണ് തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്.
വെള്ളാപ്പള്ളി നടേശനെ സമുദ്ധരിക്കാന്‍ നടക്കുന്നവര്‍ വസ്തുതകള്‍ വിസ്മരിക്കരുതെന്ന് അച്യുതാനന്ദന് ഉപദേശിക്കുകയും ചെയ്തു.
പിണറായി വിജയനെ കണ്ടതുകൊണ്ട് യാതൊരുഫലവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു. കേരളത്തിലെ നൂറുകണക്കിന് സ്ത്രീകളെ സേവനത്തിന്റെ പേര് പറഞ്ഞ് വഞ്ചിച്ച നടേശന്റെ ചെയ്തികള്‍ പുറത്തുകൊണ്ടുവരും. വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: