ന്യൂദല്‍ഹി: ബുഗ്തിക്കു പുറമെ ബലൂച് സ്വതന്ത്ര്യസമരപ്പോരാളിയായ ഹിര്ബ്രെയര് മാരിയും ഭാരതത്തില്‍ അഭയം തേടും. ഇതിനുള്ള അപേക്ഷ നല്‍കുമെന്ന് മാരി അറിയിച്ചു. യൂറോപ്പില്‍ കഴിയുന്ന അനവധി ബലൂച് നേതാക്കള്‍ ഭാരതത്തില്‍ അഭയം തേടുമെന്നാണ് സൂചന.
പാക്കിസ്ഥാന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ബ്രിട്ടന് തന്നെയും അവിടെക്കഴിയുന്ന മറ്റ് ബലൂചി നേതാക്കളെയും രാജ്യത്തു നിന്ന് പുറത്താക്കിയേക്കാം. അല്ലെങ്കില്‍ പാക്കിസ്ഥാന് കൈമാറിയേക്കാം. അതിനാല്‍ ഭാരതത്തില്‍ അല്ലെങ്കില്‍ അമേരിക്കയില്‍ അഭയം തേടും. മാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: