ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് വാങ്ങിയ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തകരുന്നതില്‍ പാക്കിസ്ഥാന് ആശങ്ക. എഫ് 7 വിമാനമാണ് ഇന്നലെ തകര്‍ന്നത്. പൈലറ്റ് മരിച്ചു.
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത് തവണയാണ് ചൈനീസ് നിര്‍മ്മിത വിമാനം തകരുന്നത്. ഖൈബര്‍ മേഖലയിലെ ജംറൂദിലാണ് ഇന്നലെ പരീക്ഷപ്പറക്കലിനിടെ വിമാനം തകര്‍ന്നത്.
ഭാരതം തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാക്കിസ്ഥാന് വിമാനങ്ങളെല്ലാം പരീക്ഷിച്ച് നോക്കുകയാണ്. 13 വര്‍ഷത്തിനിടെ ചൈന നിര്‍മ്മിച്ച എട്ട് എഫ് 7 വിമാനങ്ങളാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: