ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തലയ്ക്ക് പ്രശ്നമാണെന്ന് മന്ത്രി ജി. സുധാകരന്. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിക്കു കുറച്ചു കൂടുതലാണ് പ്രശ്നമെന്നു മാത്രം. ഭരണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതു കണ്ട് കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണുതയാണ്. അതുകൊണ്ടാണ് ആരോഗ്യമുള്ള കോണ്‍ഗ്രസുകാരെ വഴി തടയാന്‍ ഇറക്കുന്നത്. തലയില്‍ ചുണ്ണാമ്പുകല്ല് ഉള്ളവരല്ലാതെ മറ്റാരും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ജനങ്ങളോടു ചോദിക്കില്ലെന്നു സുധാകരന് പരിഹസിച്ചു.
അധികാരമില്ലാതെ കോണ്‍ഗ്രസിനു നിലനില്‍പ്പില്ല. കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്നും സുധാകരന് പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.പി. ചിത്തരഞ്ജന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: