തലശ്ശേരി: തലശ്ശേരി സ്വകാര്യ ബസ്സിന്റെ എഞ്ചിന് തീപ്പിടിച്ച് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ കാലത്ത് ഒമ്പതേകാലോടെ തലശ്ശേരി പുന്നോല്‍ ദേശീയ പാതയിലാണ് സംഭവം. വടകരയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന വില്സാജ് ബസ്സിന്റെ എഞ്ചി നിലുണ്ടായഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം ബസ്സിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ്സ് നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും തീയണച്ചു. സംഭവസ്ഥലത്ത് ന്യൂ മാഹി പോലീസെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: