കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച അഞ്ചു ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. പി.കെ.ശ്രീമതിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണു പുതിയ ഡയാലിസിസ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ഇതോടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ 17 യന്ത്രങ്ങളായി. രണ്ടു ഷിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നതു നാലായും വര്‍ധിച്ചു. ഇനി ദിവസംപ്രതി 125 രോഗികള്‍ക്കു ഡയാലിസിസ് നടത്താനുള്ള സൗകര്യം സെന്ററിലുണ്ടാകും.
ഡയാലിസിസ് അധിക ഷിഫ്റ്റിന്റെ തുടക്കം കുറിക്കല്‍ മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥി ആയിരുന്നു. സൂപ്രണ്ട് ഡോ. പി.പി.പ്രീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്നേഹജ്യോതി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി മുഖേന നാല് ഡയാലിസിസ് ടെക്നീഷ്യന്മാരെ നിയമിച്ചിട്ടുണ്ട്. അഞ്ചു നഴ്സിംഗ് ജീവനക്കാരെ ആരോഗ്യവകുപ്പ് അധികമായി വര്‍ക്ക് അറേഞ്ച്മെന്റില്‍ ക്രമീകരിച്ചു നല്‍കിയിട്ടുമുണ്ട് നാലു ശുചീകരണ ജീവനക്കാര്‍, മൂന്നു നഴ്സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരും യൂണിറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: