ഇരിക്കൂര്‍: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവാഹയജ്ഞം ഇന്നാരംഭിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ആചാര്യവരണത്തോടെ യജ്ഞം ആരംഭിക്കും. ഒക്ടോബര്‍ 5 ന് ഉച്ചക്ക് അവഭൃതസ്നാനത്തോടെ യജ്ഞം സമാപിക്കും. പെരിഞ്ചേരി ജയദേവന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി കാട്ടുമാടം ഇ ൗശാനന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായുളള നൃത്തനൃത്യങ്ങളും സംഗീതകച്ചേരിയുള്പ്പെടെയുളള വിവിധ പരിപാടികള്‍ ഒക്ടോബര്‍ 5 മുതല്‍ 11ന് വിജയദശമി ദിവസംവരെ നടക്കും. എല്ലാ ദിവസവും നൃത്തനൃത്യങ്ങളും സംഗീതാര്‍ച്ചനയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: