ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ 30 വരെ

Monday 26 September 2016 12:37 am IST

കണ്ണൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് (2017-18) അംഗമാകുന്ന തിനുള്ള രജിസ്‌ട്രേഷന്‍ സപ്തംബര്‍ 30ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം കാര്‍ഡ് പുതുക്കാത്തതിനാല്‍ അംഗത്വം നഷ്ടപ്പെട്ടവര്‍, വിവിധ ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടവര്‍, 600 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ക്കാണ് അവസരം. റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ്, വിവിധ ക്ഷേമനിധി അംഗത്വ കാര്‍ഡ്/ക്ഷേമ പെന്‍ഷന്‍ കാര്‍ഡ് എന്നിവ ഓണ്‍ ലൈന്‍ രജിസ്ട്രഷന് ആവശ്യമാണ്. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സപ്തംബര്‍ 30 വരെ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ സാക്ഷ്യപത്രം ഉള്‍പ്പെടുന്ന അപേക്ഷ ഹാജരാക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും. റേഷന്‍ കാര്‍ഡ് നമ്പര്‍, ജില്ല, താലൂക്ക്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, വില്ലേജ്, വാര്‍ഡ് നമ്പര്‍, വീട്ടു നമ്പര്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പ്രായം, സ്ത്രീയോ, പുരുഷനോ, കുടുംബനാഥനുമായിട്ടുള്ള ബന്ധം, വിലാസം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.