ന്യൂയോര്‍ക്ക്: പ്രസിഡന്റ് ബരാക് ഒബാമ ഔദ്യോഗിക മെയിലുകളില്‍ വ്യാജപ്പേരുപയോഗിച്ചത് വിവാദമാകുന്നു.
എഫ്ബിഐ പുറത്തുവിട്ട രേഖകള്‍ പ്രകാരം, ഹിലരി ക്ലിന്റണ് സെക്രട്ടറിയായിരിക്കെ, ഒബാമ അയച്ച ചില മെയിലുകളില്‍ വ്യാജപ്പേരുപയോഗിച്ചു. 2009- 13 കാലത്തായിരുന്നു സംഭവം. ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതിന് വിവാദത്തിലായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ് ഇത് പുതിയ ബാധ്യതയായേക്കും.
ഹിലരി ക്ലിന്റണ് സ്വകാര്യ മെയില്‍ ഉപയോഗിച്ച കേസ് രണ്ടുവര്ഷമായന്വേഷിക്കുന്നതിനിടെയാണ് എഫ്ബിഐക്ക് പുതിയ വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: