ഇരിട്ടി: ഇരിട്ടി നളന്ദ കലാ സാഹിത്യഹ്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. കീഴൂര്‍ വിയുപി സ്കൂളില്‍ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളായി തിരിച്ചു നടന്ന മത്സരത്തില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി അറുപത്തി അഞ്ചോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മത്സരം ചിത്രകലാദ്ധ്യാപകന്‍ സുരേഷ് സാബു ഉദ്ഘാടനം ചെയ്തു. നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. ആനന്ദ ബോസ് മുഖ്യാതിഥി ആയിരുന്നു. നളന്ദ സിക്രട്ടറി ബാബു ജേക്കബ് കോളിക്കടവ്, എം.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീനിവാസന് എടക്കാനം സ്വാഗതവും, അജേഷ് പായം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: