കണ്ണൂര്‍: വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് യുഡിഎഫ് നിലനിര്‍ത്തി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്ത 1831 വോട്ടില്‍ 1136 വോട്ടുകള്‍ യുഡിഎഫ് പാനലിന് ലഭിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിലുളള ബാങ്ക് സംരക്ഷണ സമിതി പാനലിന് ശരാശരി 500 വോട്ട് മാത്രമാണ് ലഭിച്ചത്.വളപട്ടണം ഹൈസ്ക്കൂളില്‍ കനത്ത പോലീസ് സംരക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്നും 7 പേരും കോണ്‍ഗ്രസില്‍ നിന്നും 6 പേരും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: