രഥ യാത്രയ്ക്ക് സ്വീകരണം നല്‍കി

Monday 26 September 2016 12:39 am IST

തലശ്ശേരി: കൊങ്കിണി ഭാഷ സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവായിരുന്ന കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥ സ്വാമിയുടെ സമാധി സ്ഥലമായ ഹരിദ്വാറിലെ വൃന്ദാവനത്തില്‍ സ്ഥാപിക്കാനുളള ആജ്ഞനേയ സ്വാമിയുടെവിഗ്രഹ പ്രയാണ യാത്രയ്ക്ക് ധര്‍മ്മടത്ത് ആവേശ്വോജ്ജല സ്വീകരണം നല്‍കി. ചന്ദ്രക്കല മോഹന്‍ റാവു കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ വി.രാജേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു.കൊച്ചിയിലെ തിരുമല സ്വാമി ദേവസ്വം ഗോശ്രീപുരത്ത് നിന്നാരംഭിച്ച യാത്ര ഹരിന്ദ്വാറില്‍ സമാപിക്കും. ധര്‍മ്മടത്ത് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് പുഷ്പാജ്ഞലിയും,ഭജനയും,വിഗ്രഹ പൂജയും പ്രസാദ വിതരണവും നടന്നു. നമ്രതഭട്ട്, സേതി മഹേഷ്, ഡോ.ജെ.വാസന്തി, ഗൗരി ആര്‍ ഭട്ട്, മഹേഷ് ചന്ദ്രബാലിഗ, പ്രഫ.പാണ്ഡുരംഗ പ്രഭു എന്നിവര്‍ നേതൃത്വം നല്‍കി. സ്വാമിജിയുടെ സന്ദേശവും വായിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.