ന്യൂദല്‍ഹി: ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 8% ആകുമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനാഗരിയ. പരിഷ്കാരങ്ങളുടെ പ്രതിഫലനം ഉടന്‍ കണ്ടുതുടങ്ങും.
നാം നടപ്പാക്കിയ മാറ്റങ്ങളുടെ പ്രതിഫലനം ഇതുവരെ കണ്ടുതുടങ്ങിയിരുന്നില്ല. മുന്‍പ് ഭരണരംഗത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പദ്ധതികളെല്ലാം സ്തംഭിച്ചിരുന്നു. ഇവ മാറിവരികയാണ്. അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഭക്ഷ്യധാന്യോല്പാദനം 9% ഉയര്‍ന്ന് 1350.3 ലക്ഷം ടണ്ണായി. ഇത് റെക്കാര്‍ഡാണ്. കഴിഞ്ഞ വര്‍ഷം ഇത് 1240 ടണ്ണായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: