റോം: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് സെല്‍ഫ് ഗോളിന്റെ കരുത്തില്‍ രക്ഷപ്പെട്ടു. പലേര്മോയ്ക്കെതിരായ മത്സരത്തിലാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് എഡ്വേര്‍ഡോ ഗോള്ഡാനിഗ യുവന്റസിന് ജയം സമ്മാനിച്ചത്. 49-ാം മിനിറ്റിലായിരുന്നു സെല്ഫ്ഗോള്.
മറ്റൊരു കളിയില്‍ നാപ്പോളി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചീവോയെ കീഴടക്കി. നാപ്പോളിക്കായി മനോലോ ഗാബിയാഡിനിയും മാരെക് ഹാംസികും ലക്ഷ്യം കണ്ടു.
ആറ് കൡകളില്‍ നിന്ന് 15 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 പോയിന്റുമായി നാപ്പോളി രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: