കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തലൂരില് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയതിനുശേഷം അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കുറ്റിപ്പുറം പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല (27), മക്കളായ ഫര്‍സാന, ഫര്‍ഷാദ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കുട്ടികളെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ജസീല തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: