പീറ്റ്സ്ബര്ഗ്: പ്രശസ്ത ഗോള്‍ഫ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി പാമര്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ മരണമടയുകയായിരുന്നു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം.
ഗോള്‍ഫ് കരിയറില്‍ ലോകമെങ്ങുമായി 90ല്‍ അധികം ടൂര്‍ണമെന്റുകളില്‍ പാമര്‍ വിജയം കൈവരിച്ചിട്ടുണ്ട്. ഗോള്‍ഫിന്റെ ഏറ്റവും മികച്ച അംബാസഡറായിരുന്നു പാമര്‍. അര്‍നോള്‍ഡ് പാമറിന്റെ നിര്യാണത്തില്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് , യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: