'ഇസ'മല്ല; ദര്‍ശനമെന്ന് ഒ. രാജഗോപാല്‍

Monday 26 September 2016 11:54 am IST

കോഴിക്കോട്: ഏകാത്മ മാനവ 'വാദ'മല്ല മറിച്ച് ദര്‍ശനമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മഹാനായ ചിന്തകന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മമാനവ ദര്‍ശനത്തെ 'വാദ'മാക്കരുതെന്ന് രാജഗോപാല്‍ നിര്‍ദ്ദേശിച്ചത്. ആഗോള തലത്തില്‍ 'ഇസങ്ങള്‍'പരാജയപ്പെട്ട സാഹചര്യത്തില്‍ ദര്‍ശനം വാദത്തിനപ്പുറമാണെന്നും മുതിര്‍ന്ന നേതാവു കൂടിയായ രാജഗോപാല്‍ പറഞ്ഞു. ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷം ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.