കോഴിക്കോട്: ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ചെയര്മാന്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍, രാജീവ് ചന്ദ്രശേഖര്‍ എംപി വൈസ് ചെയര്മാന്.
കണ്‍വീനര്‍മാര്‍: പി.കെ. കൃഷ്ണദാസ് , വി. മുരളീധരന് (ബിജെപി), രാജന് കന്നാട്ട് (കേരള കോണ്‍ഗ്രസ്), സി.കെ. ജാനു (ജനാധിപത്യ രാഷ്ട്രീയ സഭ), രാജന്‍ബാബു (ജെഎസ്എസ്), അംഗങ്ങള്‍ ഒ. രാജഗോപാല്‍ എംഎല്‍എ, എം. മെഹബൂബ് (എല്‍ജെപി), വി.വി. രാജേന്ദ്രന് (എസ്ജെപി), കുരുവിള മാത്യു (കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ്), കെ.കെ. പൊന്നപ്പന് (പിഎസ്പി), ആര്. പൊന്നപ്പന് (ജെഎസ്എസ്), പ്രേമാനന്ദന് (എന്‍ഡിപി – എസ്), വി. സുരേഷ്ബാബു, വി. ഗോപകുമാര്‍ (ബിഡിജെഎസ്), സുനില്‍ തെക്കന്‍ (ജെആര്‍എസ്), അഹമ്മദ് തോട്ടത്തില്‍ (കേരള കോണ്‍ഗ്രസ്), കുമാരദാസ് (വര്‍ക്കിങ് പ്രസിഡന്റ്, ജെആര്‍എസ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് പ്രത്യേക ക്ഷണിതാവും എന്‍ഡിഎ ദേശീയ സമിതിയിലെ കേരള പ്രതിനിധിയുമാണ്. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കുമ്മനം രാജശേഖരന്, തുഷാര്‍ വെള്ളാപ്പള്ളി, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, സി.കെ. ജാനു തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: