ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ ചെരുപ്പേറ്. രാഹുല്‍ നയിക്കുന്ന കിസാന്‍ യാത്ര സീതാപൂരിലെത്തിയപ്പോഴാണ് സംഭവം.ചെരുപ്പെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹരി ഓം മിശ്ര എന്ന മാധ്യമപ്രവര്‍ത്തകനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ഇയാള്‍ ഒരു രാഷട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ട് പോവുമ്പോഴാണ് റോഡിന് സമീപത്ത് നിന്ന ഹരി ഓം മിശ്ര എന്ന യുവാവ്, റോഡ് ഷോ ഉപയോഗശൂന്യമാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് രാഹുലിനു നേരെ ചെരുപ്പെറിഞ്ഞത്.
സിതാപൂരിലെ ശാസ്ത്രി നഗര്‍ സ്വദേശിയാണ് ഹരി ഓം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെരുപ്പേറുണ്ടായെങ്കിലും രാഹുല്‍ റോഡ് ഷോ തുടര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: