ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജന്മുകശ്മീരിലെ കുല്‍ഗാമില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്ന സമയത്ത് വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
വാഹനത്തില്‍ പതിക്കാതെ ഗ്രനേഡ് റോഡില്‍ വീണു പൊട്ടിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. സാരമായി പരിക്കേറ്റ സൈനികരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: