ഇരിട്ടി: സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയമായ പാല ഗവ: ഹയര്‍സെക്കന്ററി സ്കൂളിന് പഠനാവശ്യത്തിന് കമ്പ്യൂട്ടറുകള്‍ നല്കി പ്രവാസി വ്യവസായി മാതൃകയായി. പഠന -പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്നതിന്ന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രവാസി വ്യവസായിയും ജീവകാരുണ്യമേഖലയിലെ സാന്നിദ്ധ്യവുമായ പി.കെ. അബൂബക്കര്‍ഹാജി ബ്ലാത്തൂര്‍ ഒരു ലക്ഷത്തി അയ്യായിരം രൂപ വിലവരുന്ന കമ്പൂട്ടറുകള്‍ നല്‍കിയത്. സ്കൂള്‍ വികസനത്തിന് ശക്തി പകരുന്ന ഈ പ്രവര്‍ത്തനത്തെ സ്കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.
പി.കെ.അബൂബക്കര്‍ ഹാജിയില്‍നിന്ന് പി.ടിഎ പ്രസിഡണ്ട് വി.വി.വിനോദ്, ഹെഡ്മിസ്ട്രസ് കെ.ആര്.വിനോദിനി, പ്രിന്‍സിപ്പല്‍ കെ.മണികണ്ഠന് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റ് വാങ്ങി. സ്റ്റാഫ് സിക്രട്ടറി കെ.ഹരീന്ദ്രന്‍, എ.കെ.ഹസ്സന്, നന്ദന ലക്ഷ്മണന്, അബ്സര്‍ ഉല് ഹസ്സന്, അസ്ന ഹസ്സന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: