കൊല്ലം: ജില്ലയിലെ ഒഡിഎഫ് ശൗചാലയനിര്മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നാളെ ഉച്ചക്ക് രണ്ടിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം വിളിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒഡിഎഫ് പദ്ധതിയില്‍ 70 ശതമാനത്തില്‍ താഴെ പുരോഗതിയുളള ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൊല്ലം മേയര്‍, എല്ലാ മുനിസിപ്പല്‍ ചെയര്മാന്, ചെയര്പേഴ്സണ്മാര്, കോര്പ്പറേഷന്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: